Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Jobs

ഉ​പ​രി​പ​ഠ​ന​മി​ല്ല, ജോ​ലി​യി​ല്ല; രാ​ജ്യ​ത്ത് 8.7 കോ​ടി യു​വാ​ക്ക​ൾ പ്ര​തി​സ​ന്ധി​യി​ൽ

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്ത് 15നും 29​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള 8.7 കോ​​ടി​​യോ​​ളം യു​​വാ​​ക്ക​​ൾ തൊ​​ഴി​​ലോ ഉ​​പ​​രി​​പ​​ഠ​​ന​​മോ നൈ​​പു​​ണ്യ പ​​രി​​ശീ​​ല​​ന​​മോ ഇ​​ല്ലാ​​തെ തു​​ട​​രു​​ന്ന​​താ​​യി നീ​​തി ആ​​യോ​​ഗി​​ന്‍റെ റി​​പ്പോ​​ർ​​ട്ട്.

രാ​​ജ്യ​​ത്തി​​ന്‍റെ ഭാ​​വി തൊ​​ഴി​​ൽ​​ശ​​ക്തി​​യെ​​യും സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യെ​​യും ബാ​​ധി​​ക്കു​​ന്ന ഗു​​രു​​ത​​ര പ്ര​​തി​​സ​​ന്ധി​​യാ​​ണി​​തെ​​ന്ന് ‘റീ​​ഇ​​മാ​​ജി​​നിം​​ഗ് സ്കി​​ല്ലിം​​ഗ് ഫോ​​ർ വി​​ക​​സി​​ത് ഭാ​​ര​​ത്@2047’ എ​​ന്ന റി​​പ്പോ​​ർ​​ട്ടി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു. പ്രാ​​ദേ​​ശി​​ക തൊ​​ഴി​​ൽ വി​​പ​​ണി​​ക്കും പു​​തി​​യ വ്യ​​വ​​സാ​​യ​​ങ്ങ​​ൾ​​ക്കും അ​​നു​​യോ​​ജ്യ​​മാ​​യ രീ​​തി​​യി​​ൽ യു​​വാ​​ക്ക​​ൾ​​ക്ക് സ​​ബ്‌​​സി​​ഡി നി​​ര​​ക്കി​​ലു​​ള്ള നൈ​​പു​​ണ്യ പ​​രി​​ശീ​​ല​​ന പ​​ദ്ധ​​തി​​ക​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട് ശി​​പാ​​ർ​​ശ ചെ​​യ്യു​​ന്നു.

വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നാ​​യി വ​​ലി​​യ തു​​ക ചെ​​ല​​വ​​ഴി​​ച്ച​​തി​​നു ശേ​​ഷം വ​​രു​​മാ​​ന​​മി​​ല്ലാ​​ത്ത അ​​വ​​സ്ഥ യു​​വാ​​ക്ക​​ളെ വ​​ലി​​യ സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ് എ​​ത്തി​​ക്കു​​ന്ന​​ത്. കോ​​ള​​ജ് പ​​ഠ​​ന​​ച്ചെ​​ല​​വു​​ക​​ൾ​​ക്കു പു​​റ​​മെ അ​​ധി​​ക​​മാ​​യി പ​​ണം ന​​ൽ​​കി തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത കോ​​ഴ്സു​​ക​​ൾ ചെ​​യ്യാ​​ൻ സാ​​ധാ​​ര​​ണ കു​​ടും​​ബ​​ങ്ങ​​ളി​​ലെ യു​​വാ​​ക്ക​​ൾ​​ക്കു സാ​​ധി​​ക്കു​​ന്നി​​ല്ല.

ഇ​​തു പ​​ര​​മ്പ​​രാ​​ഗ​​ത ബി​​രു​​ദ​​ത്തോ​​ടൊ​​പ്പം പു​​തി​​യ നൈ​​പു​​ണ്യ​​ങ്ങ​​ൾ നേ​​ടു​​ന്ന​​തി​​ൽ വ​​ലി​​യ ത​​ട​​സ​​മാ​​കു​​ന്നു. ത​​ന്മൂ​​ലം, കു​​ടും​​ബ​​ത്തെ സ​​ഹാ​​യി​​ക്കാ​​നാ​​യി പ​​ല ബി​​രു​​ദ​​ധാ​​രി​​ക​​ളും തു​​ച്ഛ​​മാ​​യ വേ​​ത​​ന​​മു​​ള്ള ജോ​​ലി​​ക​​ളി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​കു​​ന്നു​​ണ്ടെ​​ന്നും അ​​ല്ലെ​​ങ്കി​​ൽ തൊ​​ഴി​​ൽ ക​​ണ്ടെ​​ത്താ​​നാ​​കാ​​തെ വ​​ഴി​​മു​​ട്ടു​​ക​​യാ​​ണെ​​ന്നും നീ​​തി ആ​​യോ​​ഗ് ചൂ​​ണ്ടി​​ക്കാ​​ട്ടി.

പ​​ഠി​​ച്ച വി​​ഷ​​യ​​ത്തി​​ന​​നു​​യോ​​ജ്യ​​മാ​​യ തൊ​​ഴി​​ൽ ല​​ഭി​​ക്കു​​ന്ന​​തി​​ൽ വ​​ലി​​യ വി​​ട​​വു നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​ണു ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. ബി​​രു​​ദം നേ​​ടി​​യ​​വ​​രി​​ൽ കേ​​വ​​ലം 8.25 ശ​​ത​​മാ​​നം പേ​​ർ​​ക്കു​​മാ​​ത്ര​​മാ​​ണ് ത​​ങ്ങ​​ളു​​ടെ യോ​​ഗ്യ​​ത​​യ്ക്കു ചേ​​ർ​​ന്ന തൊ​​ഴി​​ൽ ല​​ഭി​​ക്കു​​ന്ന​​ത്.

പ്രാ​​യോ​​ഗി​​ക പ​​രി​​ശീ​​ല​​ന​​ത്തി​​ന്‍റെ​​യും വ്യ​​വ​​സാ​​യ​​ങ്ങ​​ൾ​​ക്കാ​​വ​​ശ്യ​​മാ​​യ നൈ​​പു​​ണ്യ​​ങ്ങ​​ളു​​ടെ​​യും കു​​റ​​വാ​​ണ് ഈ ​​പ്ര​​തി​​സ​​ന്ധി​​ക്കു കാ​​ര​​ണം. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ, സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി അ​​നു​​ഭ​​വി​​ക്കു​​ന്ന യു​​വാ​​ക്ക​​ൾ​​ക്കും വ​​നി​​ത​​ക​​ൾ​​ക്കും പ​​രി​​ശീ​​ല​​ന​​ത്തോ​​ടൊ​​പ്പം വ​​രു​​മാ​​നം നേ​​ടാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ളും സ​​ബ്‌​​സി​​ഡി നി​​ര​​ക്കി​​ലു​​ള്ള റീ-​​സ്കി​​ല്ലിം​​ഗ് കോ​​ഴ്സു​​ക​​ളും അ​​ടി​​യ​​ന്ത​​ര​​മാ​​യി ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ നി​​ർദേ​​ശി​​ക്കു​​ന്നു.

Latest News

Corehub Up